27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 18, 2024
June 14, 2024
May 27, 2024
May 18, 2024
May 12, 2024
May 6, 2024
April 21, 2024
March 13, 2024
March 13, 2024

കോവിഡ് വ്യാപനം; വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന

Janayugom Webdesk
ബെയ്ജിങ്
March 14, 2022 7:54 pm

കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3,400 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ഷാങ്ഹായ്, ഷെന്‍സന്‍ നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.മാര്‍ച്ച് 20 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനയിലെ ടെക് ഹബ്ബ് ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് 1.7 കോടി ജനസംഖ്യയുള്ള ഷെന്‍സെന്‍. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ജനങ്ങളോട് മൂന്നു തവണകോവിഡ് പരിശോധന നടത്താനും അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഷാങ്ഹായ് അടക്കം പല വടക്കുകിഴക്കന്‍ നഗരങ്ങളിലും സ്‌കൂളുകള്‍ പൂട്ടുകയും 18 പ്രവിശ്യകളില്‍ വിവിധതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

Eng­lish Summary:covid expansion;china new restriction
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.