രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,47,40,275 ആയി. ഇന്നലെ 7,469 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,41,78,940 ആയി. രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 98.38 ശതമാനമാണ്. ഇന്നലെ 264 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 83,913 ആണ്. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് (3,297കേസുകൾ). മഹാരാഷ്ട്രയിൽ 854, തമിഴ്‌നാട്ടിൽ 613, പശ്ചിമ ബംഗാളിൽ 556, കർണാടകയിൽ 335 എന്നിങ്ങനെയാണ് മാറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. പ്രതിദിന കേസുകളിൽ 79.86 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. 46.56 ശതമാനം പുതിയ അണുബാധകൾക്കും കാരണം കേരളമാണ്.
english summary;covid for 7,081 people in the country
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.