കോവിഡിന്റെ രണ്ട് സങ്കരവകഭേദങ്ങള്‍ കൂടി കണ്ടെത്തി. ഫെബ്രുവരി പകുതിയോടെയാണ് കോവിഡ് വകഭേദമായ ഡെല്‍റ്റയും ഉപവകഭേദമായ ഒമിക്രോണും ചേര്‍ന്നുണ്ടായ പുതിയ കോവിഡ് വകഭേദത്തെ ഫ്രാന്‍സില്‍ ആദ്യമായി കണ്ടെത്തുന്നത്. ഇതിന് പിന്നാലെയാണ് രണ്ട് വകഭേദങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുന്നത്.
എക്സ് ഡി, എക്സ് എഫ്, എക്സ് ഇ എന്നിങ്ങനെയാണ് മൂന്ന് വകഭേദങ്ങള്‍ക്കും പേരിട്ടിരിക്കുന്നത്. ഇതില്‍ എക്സ് ഡി, എക്സ് എഫ് വകഭേദങ്ങള്‍ ഫ്രഞ്ച് ഡെല്‍റ്റയും ബിഎ.1യും വകഭേദവും ചേര്‍ന്നുണ്ടായതാണ്. ഇതില്‍ ബിഎ.1ന്റെ സ്പൈക്ക് പ്രോട്ടീനും ബാക്കി ഭാഗം ഡെല്‍റ്റയുടേതുമാണ്. ബിഎ.1, ബിഎ.2 വകഭേദങ്ങള്‍ ചേര്‍ന്നാണ് എക്സ് ഇ രൂപപ്പെട്ടത്. വകഭേദങ്ങളുടെ വ്യാപനശേഷി, തീവ്രത തുടങ്ങിയവ കണ്ടെത്താനുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു.
ഇതില്‍ എക്സ് ഡിക്കാണ് കൂടുതല്‍ വ്യാപനശേഷിയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ജര്‍മനി, നെതര്‍ലാന്‍ഡ്സ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം എക്സ് ഡി വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെല്‍റ്റയുടെ സ്ട്രക്ചറല്‍ പ്രോട്ടീനാണ് ഇതിലുള്ളത്.
മുന്‍പുള്ള വകഭേദങ്ങളേക്കാല്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വകഭേദവും എക്സ് ഡി ആയിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ആയ ടോം പീക്കോക്ക് പറഞ്ഞു. ഈ വകഭേദങ്ങള്‍ പിടികൂടിയവരെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ കോവിഡ് 19 തന്നെ ഇത്തരത്തില്‍ വകഭേദത്തിലൂടെ രൂപപ്പെട്ടതാകാമെന്ന് ഗ്ലാസ്കോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
english summary;covid is not over; Two new varient found
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.