19 May 2024, Sunday

Related news

May 19, 2024
May 19, 2024
May 18, 2024
May 17, 2024
May 12, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 5, 2024

വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ പൂട്ടി

Janayugom Webdesk
ബംഗളൂരു
November 25, 2021 4:34 pm

കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ 66 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് രോഗം പിടിപ്പെട്ടത്. ദര്‍വാഡ് എസ് ഡി എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. കഴിഞ്ഞ ദിവസം കോളജില്‍ നടത്തിയ പരിപാടിക്ക് ശേഷം നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളില്‍ കോവിഡ് വൈറസ് ബാധ കണ്ടെത്തിയത്. 

400 വിദ്യാര്‍ഥികളില്‍ 300 പേരിലാണ് പരിശോധന നടത്തിയത്. രണ്ട് ഹോസ്റ്റലുകള്‍ ഇതിനോടകം തന്നെ അധികൃതര്‍ പൂട്ടിച്ചു. രോഗബാധിതരാണ് വിദ്യാര്‍ഥികളെ ക്വാറന്റൈനിലാക്കി. ഹോസ്റ്റലുകളില്‍ തന്നെ ഇവര്‍ക്ക് ചികിത്സ സൗകര്യം ഒരുക്കിയതായി ദര്‍വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ നിതീഷ് പട്ടേല്‍ അറിയിച്ചു. ബാക്കി 100 വിദ്യാര്‍ഥികളില്‍ കോവിഡ് പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ENGLISH SUMMARY:Covid report­ed in ban­ga­lore med­ical col­lege students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.