29 March 2024, Friday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

ഇന്ന് മന്ത്രിസഭാ യോഗം; സംസ്ഥാനത്തെ കോവിഡിന്റെ പൊതു സാഹചര്യം വിലയിരുത്തും

Janayugom Webdesk
September 15, 2021 8:27 am

സംസ്ഥാനത്തെ കോവിഡിന്റെ പൊതു സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം വിലയിരുത്തും. വാക്സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകാനുള്ള ക്രമീകരണങ്ങൾ മന്ത്രിസഭ വിലയിരുത്തും. നൂറ് ദിന കർമ്മ പരിപാടികളുടെ പുരോഗതിയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.

സംസ്ഥാനത്ത് രോഗ വ്യാപനം കുറയുന്നു എന്നതാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇന്നലെ പുറത്ത് വന്ന കണക്കുകൾ പ്രകാരം ടിപിആർ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇന്നലെ 15,876 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.


ഇതുംകൂടി വായിക്കുക;23,606 തൊഴിലവസരങ്ങള്‍, 30,000 പട്ടയം വിതരണം ചെയ്തു ; നൂറുദിന കർമ്മ പരിപാടികള്‍ മുഖ്യമന്ത്രി വിലയിരുത്തി


അതേസമയം, സംസ്ഥാനത്തിന് ഇന്നലെ 14, 25,150 ഡോസ് കൊവിഷീൽഡ് വാക്സിൻ ലഭ്യമായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം 3,27,810. എറണാകുളം 8,38,130, കോഴിക്കോട് 2,59, 210 എന്നിങ്ങനെയാണ് വാക്സിൻ ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി മതിയായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണ്. വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കോളജ് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പടേണ്ടതാണെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.
eng­lish summary;covid review meet­ing on Today
you may also­likethis video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.