കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആയിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കാനൊരുങ്ങി ചൈനീസ് നഗരമായ ബൈയുൻ. ബൈയുൻ അന്താരാഷ്ട്ര വിമാനത്താവളമാണ് 1,100 വിമാനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്. ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപിച്ചതോടെയാണിത്.
കഴിഞ്ഞ ദിവസം ഇവിടെ നിന്ന് സർവീസ് നടത്തേണ്ടതിൽ 90 ശതമാനം വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് ചൈനയിലെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് കമ്മിഷൻ പറയുന്നു. ഇതിൽ ഭൂരിഭാഗവും ഷാങ്ഹായിയിലാണ് സ്ഥിരീകരിച്ചത്.
English summary;covid spreads sharply; Chinese city prepares to cancel flights
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.