16 May 2024, Thursday

Related news

May 12, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024

കോവിഡ് വ്യാപനം; രണ്ടരലക്ഷം കടന്ന് പ്രതിദിന രോഗികള്‍, ടിപിആര്‍ 13.11%

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2022 10:30 am

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം രോഗബാധിതരുടെ വര്‍ധന. ആക്ടിവ് കേസുകള്‍ 11,17,531 ആയി. 84,825 പേര്‍ രോഗമുക്തി നേടി. ഇന്നലെ 2,47,417 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനം. ഇന്നലെ 11.04 ശതമാനമായിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 5488 ആയി. അതേസമയം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകീട്ട് 4.30ക്ക് നടക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം ചേരുന്നത്. 

ENGLISH SUMMARY:covid updates in india 13–1‑2022
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.