11 May 2024, Saturday

Related news

May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024

രാജ്യത്ത് രണ്ടരലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികള്‍; ടിപിആര്‍ 15.88%

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2022 10:24 am

രാ​ജ്യ​ത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ റിപ്പോര്‍ട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ലെ ക​ണ​ക്കാ​ണി​ത്. 15.88 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 627 മ​ര​ണ​ങ്ങ​ളും 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോ​ഗ​മു​ക്ത​രായവരുടെ എണ്ണം 3.47 കടന്നു. കേരളത്തിന് പുറമെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം രൂക്ഷമാണ്.

covid treatment

സാഹചര്യം വിലയിരുത്താന്‍ കേ​ന്ദ്ര സ​ർ​ക്കാ​ർ തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന് വി​ളി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്. കർണാടകയിൽ 38,083 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 25,425 പേർക്കും. തമിഴ്നാട്ടിൽ 28,512 പേർക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്.

നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളും ഐസൊലേഷൻ മാനദണ്ഡങ്ങളും ഫെബ്രുവരി 28 വരെ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തെഴുതി. 407 ജില്ലകളിൽ പ്രതിദിന കോവിഡ് വ്യാപന നിരക്ക് 10 ശതമാനത്തിൽ മുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തിൽ വ്യക്തമാക്കി .

ENGLISH SUMMARY:covid updates in india 28-01-2022
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.