21 December 2024, Saturday
KSFE Galaxy Chits Banner 2

സിപിഐ ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് മുതൽ

Janayugom Webdesk
തിരുവനന്തപുരം
February 10, 2022 8:46 am

സിപിഐ 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഫെബ്രുവരി — മാർച്ച് മാസങ്ങളിലായി ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകും. ഏപ്രിൽ — മെയ് മാസങ്ങളിൽ ലോക്കൽ സമ്മേളനങ്ങൾ നടത്തും. ജൂൺ‑ജൂലൈ മാസങ്ങളിൽ മണ്ഡലം സമ്മേളനങ്ങളും ഓഗസ്റ്റ് — സെപ്റ്റംബർ മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങളും നടത്തും.

ഒക്ടോബറിൽ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് തലയോലപ്പറമ്പിലെ ഉദയനാപുരം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ കോട്ടയം ജില്ലയിലും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ കിഴക്കഞ്ചേരി പഞ്ചായത്തിലെ കണ്ണംകുളം ബ്രാഞ്ചിലും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്ബാബു വിളക്കുടി പഞ്ചായത്ത് ഓഫീസ് ജങ്ഷൻ ബ്രാഞ്ചിലും വെട്ടിക്കവല പഞ്ചായത്തിലെ മുട്ടവിള ബ്രാഞ്ചിലും സത്യൻ മൊകേരി കോഴിക്കോട് ജില്ലയിലെ പെരുവയൽ ബ്രാഞ്ചിലും സമ്മേളനങ്ങളില്‍ പങ്കെടുക്കും.

eng­lish summary;CPI branch meet­ings from today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.