19 December 2024, Thursday
KSFE Galaxy Chits Banner 2

ജോൺ വി ജോസഫും മോഹൻ ചേന്നംകുളവും സിപിഐ കോട്ടയം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാർ

Janayugom Webdesk
കോട്ടയം
November 23, 2022 8:08 pm

സിപിഐ കോട്ടയം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജോൺ വി ജോസഫിനെയും മോഹൻ ചേന്നംകുളത്തെയും ജില്ലാ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. ബാബു കെ ജോർജ് ആണ് ജില്ലാ ട്രഷറര്‍. കോട്ടയം പി പി ജോർജ് സ്മാരകത്തിൽ നടന്ന ജില്ലാ കൗൺസിൽ യോഗത്തില്‍ അഡ്വ. സണ്ണി ഡേവിഡ് അധ്യക്ഷതവഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു എന്നിവർ പങ്കെടുത്തു.

അഡ്വ. വി ബി ബിനു, ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം, ആർ സുശീലൻ, അഡ്വ. വി കെ സന്തോഷ് കുമാർ, ഒ പി എ സലാം, ബാബു കെ ജോർജ്, ടി എൻ രമേശൻ, വി ടി തോമസ്, കെ അജിത്ത്, അഡ്വ. ബിനു ബോസ്, ഇ എൻ ദാസപ്പൻ, അഡ്വ. കെ മാധവൻ പിള്ള, ലീനമ്മ ഉദയകുമാർ, ഹേമലത പ്രേംസാഗർ എന്നിവർ അടങ്ങുന്ന 15 അംഗ എക്സിക്യൂട്ടീവിനെയും യോഗം തെരെഞ്ഞെടുത്തു.

 

Eng­lish Sam­mury: John V Joseph and Mohan Chen­namku­lam elect­ed as CPI Kot­tayam dis­trict assis­tant secretaries

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.