സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ജഹാംഗിര്‍പുരി സംന്ദര്ശിക്കും. ഒരുമണിക്ക് സ്ഥലത്തെത്തുന്ന സംഘം സംഘര്‍ഷത്തിലും കെട്ടിടങ്ങളും മറ്റും തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നും ഇരകളാക്കപ്പെട്ടവരെ കണ്ട് വിവരം തേടുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യും.
രാജയ്ക്കു പുറമേ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, പല്ലബ് സെന്‍ ഗുപ്ത, എക്സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ, ഇന്‍സാഫ് ജനറല്‍ സെക്രട്ടറി ഡോ. എ എ ഖാന് എന്നിവരാണ് സംഘത്തിലുണ്ടാവുക. സിപിഐ ഉത്തര ഡല്‍ഹി ജില്ലാ കൗണ്‍സില്‍ സെക്രട്ടറി വിവേക് ശ്രീവാസ്തവ, അസിസ്റ്റന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ റാണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തി ഇരകളുമായി സംസാരിച്ചിരുന്നു.
English summary; CPI leaders in Jahangirpuri today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.