സിപിഐ 24-ാം പാർട്ടി കോൺഗ്രസ് തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനായി അഞ്ച് മേഖലാ യോഗങ്ങൾ നടത്തുന്നതിന് പാർട്ടി സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ യോഗം 22ന് തിരുവനന്തപുരത്ത് നടക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി മേഖലാ യോഗം 23ന് കോട്ടയത്തും, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ യോഗം 24ന് ആലുവയിലും ചേരും.
കോഴിക്കോട് 27ന് നടക്കുന്ന യോഗത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളും, കണ്ണൂരില്‍ 25ന് നടക്കുന്ന യോഗത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളും പങ്കെടുക്കും.
തിരുവനന്തപുരം, കോട്ടയം മേഖലാ റിപ്പോർട്ടിങ്ങിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, ആലുവയില്‍ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വവും, കോഴിക്കോട് ദേശീയ എക്സിക്യൂട്ടീവംഗം കെ പ്രകാശ്ബാബുവും കണ്ണൂരിൽ ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാർ എംപിയും പങ്കെടുക്കും. തിരുവനന്തപുരം, കോട്ടയം, ആലുവ മേഖലാ യോഗങ്ങളിൽ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ വരെയുള്ള ഘടകങ്ങളിലുള്ളവരും കോഴിക്കോട്, കണ്ണൂർ മേഖലാ യോഗങ്ങളിൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവരും പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
English Summary: CPI Party Congress Reporting from 24
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.