സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും. വൈകിട്ട് നാലിന് പതാക‑കൊടിമരം-ബാനര്‍-ദീപശിഖ ജാഥകള്‍ സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍ സംഗമിക്കും. അവിടെ നിന്നും സംയുക്ത ജാഥകള്‍ പൊതുസമ്മേളന വേദിയായ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്തുമ്പോള്‍ മുതിര്‍ന്ന അംഗം വൈ തോമസ് പതാക ഉയര്‍ത്തും.
തുടര്‍ന്ന് പൊതുസമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷത വഹിക്കും. സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യന്‍ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആര്‍ ചന്ദ്രമോഹന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
നാളെ രാവിലെ പത്തിന് പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി ദിവാകരന്‍, എന്‍ രാജന്‍, മന്ത്രിമാരായ പി പ്രസാദ്, ജെ ചിഞ്ചുറാണി തുടങ്ങിയവര്‍ പ്രസംഗിക്കും. ഏഴിന് സമ്മേളനം സമാപിക്കും.
English summary;CPI Pathanamthitta District Conference will be hoisted today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.