16 April 2024, Tuesday

Related news

April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024

സിപിഐ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

Janayugom Webdesk
July 12, 2022 11:09 pm

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വഹിച്ചു.  രാജ്യത്ത് നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതുമുതല്‍, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് വളരുകയാണെന്ന് കാനം പറഞ്ഞു. വിലവർധനവും തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും മറ്റ് സാമൂഹ്യ ദുരിതങ്ങളുമെല്ലാം ജനങ്ങളെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ രൂപയ്ക്ക് ഏറ്റവും വില കുറഞ്ഞ കാലഘട്ടമാണിത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന മനുഷ്യരുടെ പാർട്ടിയാണ് സിപിഐ. അവരുടെ പ്രശ്നങ്ങളുടെ പരിഹാരത്തിനുവേണ്ടിയുള്ള പോരാട്ടമാണ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല.

വർത്തമാന കാല ഇന്ത്യൻ സാഹചര്യങ്ങളിൽ ഒരു കമ്മ്യൂണിസ്റ്റ് പ്ര­സ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനവും മുന്നോട്ടുപോകേണ്ടത് എങ്ങനെയാണെന്നതിന്റെ ദിശ നിർണയിക്കുന്ന സമ്മേളനമാണ് പാർട്ടി കോൺഗ്രസെന്നും കാനം പറഞ്ഞു.  തിരുവനന്തപുരത്തെ എഐഎസ്എഫ് നേതാവും ലോ അക്കാദമി വിദ്യാര്‍ത്ഥിയുമായ പൃഥ്വിരാജ് തയാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്. സ്വാഗതസംഘം ചെയര്‍മാനും ഭക്ഷ്യമന്ത്രിയുമായ ജി ആര്‍ അനില്‍, റവന്യുമന്ത്രി കെ രാജന്‍, സിപിഐ നേതാക്കളായ സി ദിവാകരന്‍, മാങ്കോട് രാധാകൃഷ്ണന്‍, ജെ വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish Summary:CPI State Con­fer­ence: Logo released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.