സ്വപ്നസാക്ഷാത്കാരം നിറവേറ്റി ഇന്ത്യൻ ക്രിക്കറ്റ് താരം ടി നടരാജൻ. തമിഴ്നാട് സ്വദേശിയായ നടരാജൻ തന്റെ ഗ്രാമമായ ചിന്നപ്പംപാട്ടില്‍ സ്വന്തമായി ഒരു ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ചു. ‘നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട്’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
എല്ലാ സൗകര്യങ്ങളുമുളള ഗ്രൗണ്ട് കൂടിയാണിത്. പരിമിത സാഹചര്യങ്ങളുളള പ്രതിഭകള്‍ക്കു വളര്‍ന്നു വരാനുളള ആദ്യ പടി എന്ന നിലയിലാണ് ഇതെന്നും നടരാജൻ പറഞ്ഞു.
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ നിന്നും മികച്ച പ്രകടനത്തോടെ ഐപിഎല്ലിലും അതു വഴി ഇന്ത്യൻ ടീമിലും വളരെ കുറച്ചു കാലം കൊണ്ട് തന്നെ എത്തിപ്പെട്ട താരമാണ് നടരാജൻ. കുറേ കാലങ്ങളായി ഇടംകയ്യൻ പേസര്‍മാരുടെ അഭാവം ഇന്ത്യൻ ടീമിനെ അലട്ടിയിരുന്ന സമയത്താണ് മിന്നും പ്രകടനത്തോടെ നടരാജന്റെ വരവ്. യോര്‍ക്കര്‍ മികച്ച രീതിയില്‍ ഒരുക്കി ബാറ്ററിനെ കെണിയിലാക്കുന്ന നടരാജൻ തെറുപ്പിച്ചിട്ടുള്ള കുറ്റികളെല്ലാം മുൻനിര താരങ്ങളുടെയായിരുന്നു. ആദ്യ അന്താരാഷ്ട്ര ടി20 മത്സരത്തില്‍ തന്നെ ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകള്‍ പിഴുതാണ് നടരാജൻ വരവറിയിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും മോശമാക്കാതെ തന്നെ കരിയര്‍ തുടങ്ങിയ നടരാജനെ പിന്നീടങ്ങോട്ട് പരിക്ക് വേട്ടയാടുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായി. വരും സീസണിലെ ഐപിഎല്ലിലൂടെ മികച്ച തിരിച്ചുവരവ് നടത്താനാണ് താരത്തിന്റെ ശ്രമം. 2020 ഡിസംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച നട്ടു 2021 ഡിസംബറില്‍ സ്വന്തമായി ഒരു ഗ്രൗണ്ട് നിര്‍മ്മിച്ചു. തന്റെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരമാണ് ഇതെന്നും നടരാജൻ പറഞ്ഞു.
English Summary: Cricketer builds ground for his village
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.