28 April 2024, Sunday

Related news

April 3, 2023
March 29, 2023
March 8, 2023
February 10, 2023
December 30, 2022
September 23, 2022
August 24, 2022
May 12, 2022
February 28, 2022
December 18, 2021

ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍

Janayugom Webdesk
മും​ബൈ
February 28, 2022 9:56 am

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിലായി. കാം​ബ്ലി താ​മ​സി​ക്കു​ന്ന ബാ​ന്ദ്ര​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റിന് സമീപമാണ് അ​പ​ക​ടമുണ്ടായത്. മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ര​മേ​ഷ് പ​വാ​റിന്റെ ഭാ​ര്യ തേ​ജ​സ്വി​യു​ടെ കാ​റി​ല്‍ കാം​ബ്ലി​യു​ടെ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തേ​ജ​സ്വി​യു​ടെ കാ​റി​ല്‍ ഇ​ടി​ച്ച​തിനു ശേ​ഷം സ​മീ​പ​ത്തെ മ​തി​ലി​ല്‍ ഇ​ടി​ച്ചാ​ണ് കാംബ്ലിയു​ടെ കാ​ര്‍ നി​ന്ന​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ വാ​ച്ച്മാ​നു​മാ​യും ചി​ല താ​മ​സ​ക്കാ​രു​മാ​യും അ​ദ്ദേ​ഹം വാ​ക്കേ​റ്റ​മു​ണ്ടാക്കി. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി കാം​ബ്ലി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്നു ജാ​മ്യ​ത്തി​ല്‍ വിട്ടു.

Eng­lish Sum­ma­ry: Crick­eter Vin­od Kam­bli arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.