24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022

സലീഷിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

Janayugom Webdesk
കൊച്ചി
February 1, 2022 9:31 am

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സുഹൃത്തും ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്യുകയും ചെയ്തിരുന്ന സലീഷിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വാഹനാപകടത്തിലാണ് സലീഷ് മരിച്ചത്. സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തില്‍ സെപ്റ്റംബര്‍ 24 ന് കേസ് അവസാനിപ്പിച്ചിരുന്നെങ്കിലും അങ്കമാലി പൊലീസില്‍ സലീഷിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതിനുപിന്നാലെയാണ് കേസില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്. കേസില്‍ ലോക്കല്‍ പൊലീസും അന്വേഷണം നടത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരെയും സംഭവത്തില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സലീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Crime Branch will inves­ti­gate new case against Dileep

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.