10 May 2024, Friday

ക്രിമിനല്‍ നിയമഭേദഗതി: കരട് റിപ്പോര്‍ട്ട് അംഗീകരിച്ചില്ല

അടുത്ത യോഗം നവംബര്‍ ആറിന് 
Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2023 11:21 pm

ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്റ്സ് ആക്ട് എന്നിവയില്‍ പരിഷ്കാരം കൊണ്ടുവരാനുള്ള മോഡി സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. കരട് ബില്ലുകള്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതി വിഷയത്തില്‍ ധാരണയിലെത്താതെ പിരിഞ്ഞു. കരട് റിപ്പോര്‍ട്ട് പഠിക്കാനും അഭിപ്രായം രേഖപ്പെടുത്താനും കൂടുതല്‍ സമയം ആവശ്യപ്പെട്ട് സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ മുന്നോട്ടു വന്നതോടെയാണ് ബില്ലുകള്‍ പ്രാബല്യത്തിലാക്കാനുള്ള ശ്രമം അവതാളത്തിലായത്. 

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ പ്രോസിജീയര്‍ കോഡ് 1973 (സിആര്‍പിസി), ഇന്ത്യന്‍ തെളിവ് നിയമം എന്നിവയുടെ ഘടന പൊളിച്ചെഴുതുന്ന മൂന്നു ബില്ലുകള്‍ അവതരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണ് പകരം കൊണ്ടുവന്നത്. 

പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളായ പി ചിദംബരം അടക്കമുള്ളവര്‍ കരട് ബില്ലില്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് സമിതി അധ്യക്ഷന്‍ ബ്രിജ് ലാലിന് പ്രതിപക്ഷാംഗങ്ങള്‍ കത്ത് നല്‍കി. ഒമ്പത് അംഗങ്ങളാണ് വിയോജനം രേഖപ്പെടുത്തിയത്. വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം രേഖപ്പെടുത്താന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി കരട് അടുത്തമാസം ആറിന് സമിതി യോഗം വീണ്ടും ചര്‍ച്ച ചെയ്യും.

Eng­lish Summary;Criminal Law Amend­ment: The draft report was not adopted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.