22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

കോണ്‍ഗ്രസിന് മറുപടിയുമായി സിആര്‍പിഎഫ് ;രാഹുല്‍ഗാന്ധി 113 തവണ സുരക്ഷാമാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2022 4:09 pm

ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് മറുപടിയുമായി സിആര്‍പിഫ്. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് രാഹുല്‍ ഗാന്ധിയാണ്.ആള്‍ക്കൂട്ടം വെല്ലുവിളിയാകുന്ന സാഹചര്യം രാഹുലിനെ അറിയിച്ചെങ്കിലും അവഗണിച്ച് നീങ്ങുകയായിരുന്നു.

2020 മുതല്‍ 113 തവണ രാഹുല്‍ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സിആര്‍പിഎഫ് വിശദീകരിച്ചു.രാഹുല്‍ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അമിത് ഷായ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സിആര്‍പിഎഫിന്‍റെ വിശദീകരണം.ഡല്‍ഹിയിലെത്തിയ ഭാരത് ജോഡോ യാത്രയുടെ സുരക്ഷയില്‍ വീഴ്ച്ചയുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫിന്റെ പ്രതികരണം.

യാത്ര ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഡിസംബര്‍ 22 ന് എല്ലായിടത്തും മുന്‍കൂര്‍ സുരക്ഷ പരിശോധന (അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍) നടത്തിയതായും സിആര്‍പിഎഫ് അറിയിച്ചു. എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാന പോലീസ്/സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്നാണ് സിആര്‍പിഎഫ് സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തത്.സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ഓരോ സന്ദര്‍ശനത്തിനും മുന്നോടിയായി സുരക്ഷ പരിശോധനകള്‍ നടത്തിയിരുന്നെന്നും’ സിആര്‍പിഎഫ് ആഭ്യന്തരമന്ത്രാലയത്തിനയച്ച കത്തില്‍ പറയുന്നു.ഡിസംബര്‍ 24ന് ഡല്‍ഹിയില്‍ പ്രവേശിച്ചതു മുതല്‍ യാത്രയുടെ സുരക്ഷയില്‍ പലതവണ വിട്ടുവീഴ്ച്ചയുണ്ടായെന്ന് കെസി അഭിപ്രായപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇസഡ് + സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ചുറ്റും സുരക്ഷ നിലനിര്‍ത്തുന്നതിലും ഡല്‍ഹി പോലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

Eng­lish Summary:
CRPF gives cov­er to Con­gress; Rahul Gand­hi vio­lat­ed secu­ri­ty guide­lines 113 times

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.