ലോകത്തോട് വിടപറഞ്ഞ എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ 13 മണിക്കൂര്‍ സമയത്തോളം വരിനിന്ന് മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. ബ്രിട്ടീഷ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മറ്റ് ആയിരങ്ങള്‍ക്കൊപ്പമാണ് ബെക്കാം വരി നിന്നത്. യുകെ പാര്‍ലമെന്റിന്റെ ഭാഗമായുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15‑ന് വരിനില്‍ക്കാന്‍ തുടങ്ങിയ ബെക്കാമിന് ഉച്ചതിരിഞ്ഞ് 3.25 ഓടെയാണ് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാനായത്. റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ ബെക്കാം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഴര ലക്ഷത്തോളം ആളുകള്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കും എന്നാണ് കണക്കാക്കുന്നത്.
English Summary: David Beckham queued for 13 hours to pay his respects to the Queen
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.