10 May 2024, Friday

Related news

May 10, 2024
May 7, 2024
May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024

സി​ദ്ദു മൂ​സെ വാ​ല​യു​ടെ മ​ര​ണം; വെ​ടി​യു​തി​ർ​ത്ത​വ​രി​ൽ ഒ​രാ​ൾ അറസ്റ്റിൽ

Janayugom Webdesk
June 10, 2022 2:56 pm

പ​ഞ്ചാ​ബി ഗാ​യ​ക​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ദു മൂ​സെവാ​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ള്ള ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മൂ​സെവാ​ല​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത എ​ട്ട് പേ​രി​ൽ ഒ​രാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബ​തി​ൻ​ഡ സ്വ​ദേ​ശി​യാ​യ ഹ​ർ​ക്ക​മാ​ൽ രാ​ണു ആ​ണ് അറസ്റ്റിലായത്.

പ​ത്ത് പേ​രാ​ണ് കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ആ​യു​ധം കൈ​മാ​റി​യ ആ​ളും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യെയും ഇന്നലെ അ​റ​സ്റ്റ് ചെയ്തിരുന്നു.

സി​ദ്ദു മൂ​സെവാ​ല അ​ട​ക്ക​മു​ള്ള 424 പേ​ർ​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന വി​ഐ​പി സു​ര​ക്ഷ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ താ​ത്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ച​തി​നു തൊ​ട്ടു​പി​റ്റേ​ന്നാ​ണ് മൂ​സെവാ​ല വെ​ടി​യേ​റ്റ് മരിച്ചത്.

വി​ഐ​പി​ക​ളു​ടെ സു​ര​ക്ഷ സ​ർ​ക്കാ​ർ പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തിന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കാ​ന​ഡ കേ​ന്ദ്രീ​കൃ​ത​മാ​യ ഗു​ണ്ടാ​സം​ഘം രംഗത്തുവന്നിരുന്നു.

Eng­lish summary;Death of Sid­hu Muse­wala; One of the shoot­er was arrested

You may also like this video ;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.