17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 27, 2025
November 6, 2023
August 28, 2023
August 14, 2023
October 4, 2022
September 30, 2022
September 2, 2022
June 27, 2022
June 22, 2022
June 19, 2022

കാബൂളിലെ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി

Janayugom Webdesk
കാബൂള്‍
October 4, 2022 12:22 pm

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ട്യൂഷൻ സെന്ററില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. കൊല്ലപ്പെട്ടവരിൽ 46 പേര്‍ പെൺകുട്ടികളും സ്ത്രീകളുമാണെന്നാണ് റിപ്പോര്‍ട്ട്. 83 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം നൂറോളം വിദ്യാർഥികൾ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഹസാരെ വിഭാ​ഗത്തിലുള്ള സ്ത്രീകൾ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു. ന്യൂനപക്ഷ വംശഹത്യയാണ് അഫ്​ഗാനിൽ നടക്കുന്നതെന്നും അവകാശങ്ങൾ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം.

ആക്രമണം നടന്ന കാജ് ട്യൂഷൻ സെന്റർ ഒരു സ്വകാര്യ കോളജാണ്. ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് പറഞ്ഞാണ് താലിബാന്‍ അധികാരത്തിലേറിയതെങ്കിലും പിന്നീട് ഈ നയത്തില്‍ നിന്നും പിന്മാറിയിരുന്നു. എങ്കിലും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകളിലും സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല.

Eng­lish sum­ma­ry; Death toll in Kab­ul sui­cide attack ris­es to 53

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.