21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

ഷാങ്ഹായില്‍ മരണസംഖ്യ ഉയരുന്നു

Janayugom Webdesk
ബെയ്ജിങ്
April 21, 2022 10:18 pm

കോവിഡ് രൂക്ഷമാകുന്ന ചെെനീസ് നഗരമായ ഷാങ്ഹായില്‍ ഇന്നലെ എട്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് മരണസംഖ്യ 25 ആയി ഉയര്‍ന്നു. ചെെനയില്‍ ഇന്നലെ 19,300 കോവിഡ് കേസുകളാണ് റിപ്പേ­ാര്‍ട്ട് ചെയ്തത്. അതേസമയം പ്രായമായവരിൽ വാക്‌സിനേഷൻ കുറവായതാണ് മരണങ്ങൾക്ക് കാരണമെന്ന് അധികൃതർ പറയുന്നു.

നഗരത്തിലെ 3.6 ദശലക്ഷം പ്രായമായവരിൽ 60 വയസും അതിനു മുകളില്‍ പ്രായമുള്ളവരും 62 ശതമാനം മാത്രമേ വാക്സിനേഷൻ എടുത്തിട്ടുള്ളൂ. 80 വയസിന് മുകളിലുള്ളവരുടെ നിരക്ക് 15 ശതമാനം മാത്രമാണ്. 38 ശതമാനം മാത്രമാണ് ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തിട്ടുള്ളത്.

കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഷാങ്ഹായില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ അനുമതിയുണ്ട്. ദക്ഷിണ കൊറിയയില്‍ 24 മണിക്കൂറിനിടെ 1,11,319 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. തൊട്ടുമുമ്പത്തെ ദിവസം 1,18,504 പുതിയ കേസുകളാണുണ്ടായിരുന്നത്.

Eng­lish summary;Death toll ris­es in Shanghai

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.