21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 16, 2025
March 28, 2025
March 27, 2025
March 17, 2025
February 12, 2025
February 8, 2025
January 16, 2025
December 31, 2024
December 27, 2024
November 16, 2024

കുഞ്ഞിനു ജന്മം നൽകണോ എന്നതിൽ തീരുമാനം സ്ത്രീയുടേത്: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
November 4, 2022 10:09 pm

പ്രത്യുല്പാപാദനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിൽ സ്ത്രീയുടെ അവകാശം നിയന്ത്രണമില്ലാത്തതാണെന്ന് ഹൈക്കോടതി. ഗർഭിണിയായി കുഞ്ഞിനു ജന്മം നൽകണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. കുഞ്ഞിനു ജന്മം നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിൽ സ്ത്രീക്കുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന്, സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മൗലിക അവകാശമാണ് അതെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി. ഗർഭഛിദ്രത്തിന് അനുമതി തേടി, 23കാരിയായ വിദ്യാർത്ഥിനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം.

സഹപാഠിയുമായി, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലാണ് യുവതി ഗർഭിണിയായത്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചിരുന്നെന്നും എന്നാൽ ഫലപ്രദമായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ആര്‍ത്തവസംബന്ധിയായ പ്രശ്നങ്ങൾ ഉള്ളതിനാൽ വൈകിയാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്ന് യുവതി പറഞ്ഞു. ഇരുപത്തിനാല് ആഴ്ച പിന്നിട്ടതിനാൽ ആശുപത്രികൾ ഗർഭഛിദ്രത്തിനു തയ്യാറാവുന്നില്ല. കൂട്ടുകാരൻ ഉന്നത പഠനത്തിനായി വിദേശത്തു പോയി. കുട്ടിക്കു ജന്മം നൽകി മുന്നോട്ടുപോവാനാവാത്ത സ്ഥിതിയാണ്. അതു തന്റെ പഠനത്തെ ബാധിക്കുമെന്നും യുവതി ബോധിപ്പിച്ചു. മെഡിക്കൽ ബോർഡിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത കോടതി സർക്കാർ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തുന്നതിന് അനുമതി നൽകി.

Eng­lish Sum­ma­ry: Deci­sion on whether to give birth to child belongs to woman: HC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.