8 July 2024, Monday
KSFE Galaxy Chits

Related news

July 6, 2024
July 3, 2024
June 30, 2024
June 30, 2024
June 29, 2024
June 28, 2024
June 27, 2024
June 23, 2024
June 17, 2024
June 17, 2024

ബിജെപിയെ തോല്‍പ്പിക്കുക മുഖ്യ അജണ്ട: ഡി രാജ

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 6, 2021 10:12 pm

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുകയാണ് മുഖ്യ അജണ്ടയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കോര്‍പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ള ഭരണമാണ് രാജ്യത്തുള്ളത്. മോഡി സര്‍ക്കാര്‍ ജനാധിപത്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.സംയുക്ത കിസാന്‍ മോര്‍ച്ച സെപ്റ്റംബര്‍ 27ന് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കും. രാജ്യത്തെ കോടിക്കണക്കിനു കര്‍ഷകരെ ദുരിതത്തിലാക്കുന്ന, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നിയമങ്ങളാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അതിസമ്പന്നരുടെ അത്യാഗ്രഹങ്ങളാണ് മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ നിശ്ചയിക്കുന്നതെന്നും നാഷണല്‍ എക്‌സിക്യൂട്ടീവ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന സര്‍ക്കാര്‍ നടപടിയെ യോഗം അപലപിച്ചു. ദേശീയ ധനസമ്പാദന പദ്ധതി രാജ്യത്തിന്റെ ആസ്തികള്‍ സര്‍ക്കാര്‍ അനുമതിയോടെ പകല്‍ക്കൊള്ള നടത്താനുള്ള നടപടിയാണെന്നും സ്വകാര്യവത്ക്കരണത്തിനെതിരെ യോഗം പാസ്സാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളും യോഗം ചര്‍ച്ച ചെയ്തു. ബിജെപി വന്‍തോതില്‍ പണംവാരിയെറിഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയിക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ സകല സങ്കേതങ്ങളും ബിജെപി ഉപയോഗപ്പെടുത്തിയതായും യോഗം വിലയിരുത്തി. തന്ത്രങ്ങളും കുതന്ത്രങ്ങളുമാണ് ബിജെപി തെരഞ്ഞെടുപ്പു വിജയത്തിനായി ഉപയോഗിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി.

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി കെ രാമകൃഷ്ണയാണ് രണ്ടു ദിവസം നീണ്ട ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. വിജയവാഡയില്‍ നടക്കാനിരിക്കുന്ന അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതി നിശ്ചയിക്കാനും തയ്യാറെടുപ്പുകള്‍ക്ക് അന്തിമരൂപം നല്‍കാനും ദേശീയ കൗണ്‍സില്‍ യോഗം ഒക്ടോബര്‍ രണ്ടു മുതല്‍ നാലുവരെ ചേരാനും തീരുമാനിച്ചു.ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുല്‍കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം എം പി, ഡോ. ബാല്‍ചന്ദ്ര കാംഗോ എന്നിവരും അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
eng­lish summary;Defeat BJP Main Agen­da: D Raja
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.