27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025
March 18, 2025
March 17, 2025
March 17, 2025
March 15, 2025

ഉത്തരാഖണ്ഡില്‍മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ പരാജയം; ബിജെപിയുടെ നിറം കെടുത്തി

Janayugom Webdesk
March 10, 2022 4:12 pm

ഉത്തരാഖണ്ഡിൽ ബിജെപിക്ക് തുടർ ഭരണം ലഭിച്ചിട്ടും ഖാത്തിമയിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിയോട് 6,932 വോട്ടിനു തോറ്റത് ആഘോഷത്തിനിടെയും ബിജെപിക്കു ഞെട്ടലായി.

നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്കൊപ്പം കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനും ഇതു തിരിച്ചടിയുടെ തിരഞ്ഞെടുപ്പായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സിറ്റിങ് സീറ്റായ ഖാത്തിമയിൽ ധാമിയും ലാൽഖുവ മണ്ഡലത്തിൽ‌ ഹരീഷ് റാവത്തും തോറ്റു. ലാൽഖുവയിൽ ബിജെപി സ്ഥാനാർഥിയെക്കാൾ 16,000ൽ അധികം വോട്ടിനു പിന്നിലുള്ള ഹരീഷ് റാവത്ത് തോൽവി ഉറപ്പിച്ചു കഴിഞ്ഞു. 

അതേസമയം, പുഷ്കർ സിങ് ധാമി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന സംസ്ഥാനത്തിന്റെ ചുമതയലുള്ള ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ വോട്ടെണ്ണലിനിടെയുള്ള പ്രഖ്യാപനം ബിജെയിൽ പുതിയ ചർച്ചകൾക്കു വഴിമരുന്നിട്ടിരിക്കുകയാണ്. ഖാത്തിമയിൽ ജയിക്കാനായില്ലെങ്കിലും ധാമി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‍ഞ ചെയ്യുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ ഇഞ്ചോടിഞ്ചു പോരാട്ടം പ്രവചിച്ച സംസ്ഥാനത്താണു ബിജെപിയുടെ മുന്നേറ്റം. അതേ സമയം ഭരണപ്രതീക്ഷയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ കോൺഗ്രസിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി വോട്ടെണ്ണൽ. 

59. 51 ശതമാനമായിരുന്നു തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം. 2017ലെ തിരഞ്ഞെടുപ്പിൽ, 57 സീറ്റുകൾ നേടിയാണ് സംസ്ഥാനത്തു ബിജെപി അധികാരത്തിലേറിയത്. അന്നു കോൺഗ്രസ് വെറും 11 സീറ്റിലൊതുങ്ങി. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പുകളിൽ വിധി നിർണയിച്ച ചരിത്രമുള്ള ഉത്തരാഖണ്ഡിൽ, 2000ലെ സംസ്ഥാന രൂപികരണത്തിനു ശേഷം ഇതുവരെ ഒരു മുന്നണിക്കും തുടർഭരണം ലഭിച്ചിട്ടില്ല. തുടർഭരണത്തിന് കളമൊരുങ്ങുന്നതോടെ, ദേശീയതലത്തിൽതന്നെ ഇതു ചർച്ചാ വിഷയമാക്കാൻ ബിജെപിക്കു സാധിക്കും.

കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസമില്ലായ്മയാണ് ബിജെപിക്ക് അനുകൂലമായത്. കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധികള്‍ ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത് അതു കോണ്‍ഗ്രിസന് തിരിച്ചടിയായിമാറി.2017 ൽ ത്രിവേന്ദ്ര സിംഗ് റാവത്തായിരുന്നു ബി ജെ പിയുടെ ആദ്യ മുഖ്യമന്ത്രി. 

എന്നാൽ പിന്നീട് ത്രിവേന്ദ്രിനെ മാറ്റി തിരാത്ത് റാവത്തിനെ ബി ജെ പി പരീക്ഷിക്കുകയായിരുന്നു. എന്നാൽ വൈകാതെ തന്നെ തീരത്തിനെതിരെ കലാപക്കൊടി ഉയർന്നു. പിന്നാലെ പുഷ്കർ ധാമിയെ ബി ജെ പി മുഖ്യമന്ത്രിയാക്കിയത്.

Eng­lish Sum­ma­ry: Defeat of Uttarak­hand Chief Min­is­ter Pushkar Singh Dha­mi; The col­or of the BJP has faded

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.