24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 18, 2024
December 17, 2024
December 6, 2024
December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024
November 11, 2024

തോറ്റു; കലിപ്പില്‍ എതിരാളിയുടെ കരണത്തടിച്ച് ഫ്രാന്‍സ് താരം

Janayugom Webdesk
പാരിസ്
April 7, 2022 10:05 pm

ഘാനയിൽ നടക്കുന്ന ഐടിഎഫ് ജൂനിയേഴ്‌സ് ടൂർണമെന്റിനിടെ കളിയില്‍ തോറ്റതിന് എതിരാളിയുടെ കരണത്തടിച്ചു. മത്സരത്തിന് ശേഷം ഹസ്തദാനം നല്‍കാന്‍ നെറ്റിനടുത്ത് എത്തിയപ്പോഴാണ് സംഭവം. ഫ്രാന്‍സിന്റെ ഒന്നാം നമ്പര്‍ സീഡ് താരം മൈക്കല്‍ കൗമ, ഘാനയുടെ റാഫേല്‍ അന്‍ക്രാ എന്നീ കളിക്കാര്‍ തമ്മിലാണ് പ്രശ്‌നമുണ്ടായത്.

കളിമാന്യത അനുസരിച്ച് മൈക്കലിനെ ഹസ്തദാനം ചെയ്യാൻ അന്‍ക്രാ കോർട്ടിന് നടുവിൽ എത്തി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. മത്സരം പരാജയപ്പെട്ട നിരാശയിൽ മൈക്കൽ അന്‍ക്രായുടെ മുഖത്തടിച്ചു. മത്സരം വീക്ഷിക്കാനെത്തിയവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. 

ടൂര്‍ണമെന്റില്‍ പങ്കെടുത്ത താരങ്ങളില്‍ കിരീട സാധ്യതയുള്ള താരമായിരുന്നു കൗമ. മത്സരത്തിന്റെ ആദ്യ സെറ്റ് പരാജയപ്പെട്ടെങ്കിലും രണ്ടാം സെറ്റ് തിരിച്ച് പിടിച്ചു. ഒടുവില്‍ ടൈബ്രേക്കറില്‍ പരാജയപ്പെട്ടു. ഇതോടെയാണ് താരത്തിന്റെ നിയന്ത്രണം നഷ്ടമായത്. 6–2,6–7,7–6 എന്ന സ്‌കോറിനാണ് ഘാന താരം ജയിച്ചത്.

Eng­lish Summary;Defeated; The French play­er slapped his opponent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.