രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ ഇരട്ടിച്ചതും 22 രോഗികളെ അതീവ ഗുരുതര നിലയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നതും ആണ് ഡല്‍ഹി സർക്കാര്‍ നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
കോവിഡിന്റെ വ്യാപനത്തെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച 5000ലെറെ പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത് എങ്കിൽ ബുധനാഴ്ച പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിൽ ഏറെ ആണ്. ഈ സാഹചര്യത്തിൽ ആണ് അവശ്യ സർവീസുകൾ ഒഴികെ ബാക്കിയുള്ളവർക്ക് വാരാന്ത്യങ്ങളിൽ പുറത്ത് ഇറങ്ങുന്നതിന് കർശന നിയന്ത്രണം ഡല്‍ഹി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, ജഡ്ജിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അഭിഭാഷകർ, ആരോഗ്യ പ്രവർത്തകർ, രോഗികൾ, ഗർഭിണികൾ, ദീർഘദൂര അന്തർ സംസ്ഥാന യാത്രക്കാർ, മാധ്യമ പ്രവർത്തകർ, പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ ഉള്ളവർക്കാണ് വാരാന്ത്യങ്ങളിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളത്. നാഷണൽ മ്യൂസിയവും, പാർക്കുകളും ഡല്‍ഹി സർക്കാർ അടച്ചു.
english summary; delhi tightens controls on covid expansion
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.