22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 15, 2024
November 12, 2024
November 11, 2024
November 11, 2024
November 6, 2024
October 31, 2024
October 22, 2024
October 14, 2024
October 14, 2024

ഡിഎച്ച്എഫ്എല്‍ നിക്ഷേപത്തട്ടിപ്പ് കേസ് വെളിവാക്കുന്നത് കേന്ദ്രത്തിന്റെ അഴിമതിക്കെതിരെയുള്ള യഥാര്‍ത്ഥ മുഖം: ധനമന്ത്രാലയത്തിന് കത്തയച്ച് ബിനോയ് വിശ്വം എംപി

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2022 10:16 am

അഴിമതിക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന കേന്ദ്രത്തിന്റെ ഉറപ്പ് വെറും പൊള്ളയാണെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. ഡിഎച്ച്എഫ്എല്‍ അഴിമതി കേസില്‍ നടപടിയെടുക്കാത്ത കേന്ദ്രത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ തെളിയുന്നതെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.

ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന്‌ 34,615 കോടിരൂപ തട്ടിച്ച കേസിൽ ദേവാൻ ഹൗസിങ്‌ ഫിനാൻസ്‌ കോർപറേഷൻ ലിമിറ്റഡ്‌ (ഡിഎച്ച്‌എഫ്‌എൽ) അഴിമതി കേസില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. നിലവില്‍ മുംബൈ ആസ്ഥാനമായ ഭവനവായ്‌പാസ്ഥാപനത്തിന്റെ സിഎംഡിയായിരുന്ന കപിൽ വധാവൻ, ഡയറക്ടറായിരുന്ന ധീരജ്‌ വധാവൻ തുടങ്ങിയവർക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്.

17 ബാങ്കുകളിൽ നിന്ന് 34,615 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഡിഎച്ച്എഫ്എല്ലിന്റെ പ്രൊമോട്ടർമാരും ഡയറക്ടർമാരും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണത്തിലാണ്. ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണിത്.

നിക്ഷേപകരുടെ വിശ്വാസം ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരാണ്. ഈ അവസ്ഥയില്‍ വിഷയം സർക്കാർ മുൻഗണനയോടെ ഏറ്റെടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

Eng­lish Sum­ma­ry: DHFL invest­ment fraud case reveals true face of Cen­tre’s cor­rup­tion: Binoy Viswam MP writes to Finance Ministry

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.