23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 5, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 9, 2024
October 2, 2024

കെഎസ്ആർടിസിക്ക് ഡീസൽ; അപ്പീലുമായി എണ്ണക്കമ്പനികൾ

Janayugom Webdesk
കൊച്ചി
April 19, 2022 8:48 pm

കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് എണ്ണക്കമ്പനികൾ അപ്പീലിൽ പറയുന്നു.

വില നിർണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരാണെന്നും കാണിച്ച് കെഎസ്ആര്‍ടിസി നൽകിയ ഹർജിയിൽ ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.

പൊതുമേഖലയിലുളള കെഎസ്ആർടിസിയോട് കൂടുതൽ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നു കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

Eng­lish summary;Diesel for KSRTC; Oil com­pa­nies with appeal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.