ഇന്ത്യയില്‍ ഏഴ് ശതമാനത്തിലധികം പേര്‍ക്ക് ഡിജിറ്റല്‍ കറന്‍സി നിക്ഷേപമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. കോവിഡ് മഹാമാരിക്കിടയില്‍ ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സികള്‍ അഭൂതപൂർവമായ നിരക്കിൽ ഉയർന്നുവെന്നും യുഎന്നിന്റെ വ്യാപാര, വികസന സംഘടനയായ യുഎന്സിടിഎടി പറയുന്നു.
ഇന്ത്യയിലെ ജനസംഖ്യയുടെ 7.3 ശതമാനത്തിനാണ് ഡിജിറ്റല്‍ കറന്‍സി നിക്ഷേപമുളളത്. ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന 20 മികച്ച സമ്പദ്വ്യവസ്ഥകളില് 15ഉം വികസര രാജ്യങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഉക്രെയ്നാണ് ഈ പട്ടികയില്‍ ഒന്നാമത്. രാജ്യത്ത് 12.7 ശതമാനത്തിനാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപമുള്ളത്. റഷ്യ (11.9 ശതമാനം), വെനസ്വെല (13.3), സിംഗപ്പൂര്‍ (9.4), കെനിയ (8.5), യുഎസ് (8.3) എന്നിങ്ങനെയാണ് കണക്ക്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ.
English Summary:Digital currency: India leads the way
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.