4 May 2024, Saturday

Related news

January 29, 2024
June 5, 2023
February 22, 2023
February 16, 2023
June 10, 2022
March 26, 2022
March 5, 2022
January 4, 2022
December 19, 2021
December 17, 2021

റവന്യു രേഖകളുടെ ഡിജിറ്റൈസേഷൻ അടിയന്തരമായി പൂർത്തിയാക്കും

Janayugom Webdesk
തൃശൂർ
December 19, 2021 10:19 pm

തൃശൂരിൽ രണ്ട് ദിവസമായി നടന്ന കളക്ടേഴ്സ് കോൺഫറൻസ് സമാപിച്ചു. റവന്യു രംഗത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ട തീരുമാനങ്ങൾ സ്വീകരിക്കാനും സംശയങ്ങൾ ദുരീകരിക്കാനും സംഘടിപ്പിച്ച കോൺഫറൻസിന് മന്ത്രി കെ രാജൻ, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലാന്റ് റവന്യു കമ്മിഷണർ കെ ബിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ കളക്ടർമാർ യോഗത്തിൽ ഉന്നയിച്ചു. പട്ടയമേള തുടർന്നു കൊണ്ടുപോകാനുള്ള കണക്കുകൾ അടങ്ങിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ഡിജിറ്റൽ റീ സർവേ നടപടികൾ വേഗത്തിലാക്കാനും സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ആദ്യഘട്ടം ഉടൻ പൂർത്തിയാക്കാനും റവന്യു മന്ത്രി കളക്ടർമാർക്ക് നിർദ്ദേശം നൽകി. 2022 ന്റെ തുടക്കത്തിൽ 200 വില്ലേജുകളിൽ ഒരേ സമയം റീ സർവേ നടത്താൻ പ്രത്യേക പദ്ധതി കളക്ടർമാരുടെ കോൺഫറൻസിൽ ചർച്ച ചെയ്തു. 

ഓരോ ജില്ലയിലും ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട ഒരുക്കങ്ങളും ചർച്ചയായി. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും റവന്യു രേഖകളുടെ ഡിജിറ്റൈസേഷൻ അടിയന്തരമായി പൂർത്തിയാക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് കളക്ടർമാർക്ക് നിർദേശം നൽകി. അതിരപ്പിള്ളിയിൽ നടന്ന കോൺഫറൻസിൽ 14 ജില്ലാ കളക്ടർമാരും റവന്യു സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുത്തു.
eng­lish summary;Digitization of rev­enue records will be com­plet­ed immediately
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.