December 6, 2023 Wednesday

Related news

December 4, 2023
November 15, 2023
October 27, 2023
October 21, 2023
September 9, 2023
September 3, 2023
August 25, 2023
June 23, 2023
June 22, 2023
April 2, 2023

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ ചോദ്യം ചെയ്യും

Janayugom Webdesk
കൊച്ചി
March 27, 2022 10:26 am

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുക. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യൽ നീട്ടിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ചില വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള രേഖകളാണ് ലഭിച്ചത്. വീണ്ടെടുക്കാൻ കഴിയാത്ത വിധം രേഖകൾ നശിപ്പിക്കാൻ ദിലീപ് ആവശ്യപ്പെട്ടെന്ന് ലാബുടമ സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ട്. സായ് ശങ്കറുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു.

eng­lish summary;Dileep will be ques­tioned by the crime branch tomorrow

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.