23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 18, 2024
September 16, 2024
February 21, 2024
November 28, 2023
August 25, 2023
February 17, 2023
February 3, 2023
November 10, 2022

കോടതിക്കു മുന്നിൽ ഫോൺ കൈമാറാമെന്ന നിലപാടിലേക്കു ദിലീപ്

Janayugom Webdesk
കൊച്ചി
January 28, 2022 4:10 pm

വധശ്രമ ഗൂഢാലോചനക്കേസിൽ പ്രതിയായ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ നടന്ന വാദങ്ങൾക്കൊടുവിൽ മൊബൈൽ ഫോൺ കോടതിക്കു മുന്പാകെ ഹാജരാക്കാൻ തയാറാണെന്ന നിലപാടിലേക്ക് ദിലീപിന്റെ അഭിഭാഷകർ. ഇന്ന് കേസ് വാദത്തിന് എടുത്തപ്പോൾ മൊബൈൽ ഫോൺ കൈമാറാൻ കഴിയില്ലെന്ന നിലപാടായിരുന്നു ആദ്യം ദിലീപ് സ്വീകരിച്ചിരുന്നത്.

തന്‍റെ സ്വകാര്യതയെ ബാധിക്കുന്ന പല കാര്യങ്ങളും ഫോണിൽ ഉണ്ടെന്നും അതു കൈമാറാനാവില്ലെന്നുമാണ് ദിലീപ് ചൂണ്ടിക്കാട്ടിയത്. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങളും ഫോണിലുണ്ടെന്നും അതു തനിക്ക് അനുകൂലമായ തെളിവുകളാണെന്നും പ്രതിഭാഗം വാദിച്ചു. മാത്രമല്ല ഫോൺ താൻ പരിശോധനയ്ക്കു നൽകിയിരുന്നെന്നു പറഞ്ഞു പരിശോധനയ്ക്കു നൽകിയ സ്ഥാപനത്തിന്‍റെ പേരും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

എന്നാൽ, മൊബൈൽഫോൺ കൈമാറുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. അന്വേഷണ സംഘത്തെയോ പ്രോസിക്യൂഷനെയോ വിശ്വാസമില്ലെങ്കിൽ കോടതിക്കു മുന്പാകെ ഫോൺ കൈമാറാമല്ലോ. അതോ ഇനി കോടതിയെയും വിശ്വാസമില്ലേ. മാത്രമല്ല, ഫോൺ പരിശോധനയ്ക്കു കൊടുക്കേണ്ടത് എവിടെയാണെന്നു ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിക്കു മുന്നിൽ ഫോൺ കൈമാറാമെന്ന നിലപാടിലേക്കു ദിലീപി
ഇതു കൃത്യം നടന്ന സമയത്തെ ഫോൺ അല്ലെന്നും തന്‍റെ മുൻ ഭാര്യയുമായുള്ള സംഭാഷണങ്ങളും ഫോണിൽ ഉള്ളതിനാൽ പുറത്തുപോയാൽ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ ഫോൺ കൈമാറുന്നത് ഉചിതമാകില്ലെന്നാണ് ദിലീപ് മറുവാദം ഉയർത്തിയത്.

എന്നാൽ, അന്വേഷണ സംഘം ആവശ്യപ്പെടുന്ന തെളിവുകൾ ഹാജരാക്കാനുള്ള ബാധ്യത ദിലീപിന് ഉണ്ടെന്നും അതിൽനിന്ന് ഒഴിഞ്ഞുമാറരുതെന്നും കോടതി ഓർമിപ്പിച്ചു. കോടതി രജിസ്ട്രാർക്കു മുന്നിൽ ഫോൺ ഹാജരാക്കുന്നതിന് മറ്റു പ്രശ്നങ്ങൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് കോടതിക്കു മുന്നിൽ ഫോൺ കൈമാറാമെന്ന നിലപാടിലേക്കു ദിലീപിന്‍റെ അഭിഭാഷകർ നീങ്ങിത്തുടങ്ങിയത്. ഇന്നത്തെ വാദം പൂർത്തിയായതോടെ കേസ് കോടതി നാളേക്കു മാറ്റി.

ഇതിനിടെ, പ്രോസിക്യൂഷൻ ദിലീപിനെതിരേ ഇന്നു കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഫോൺ ദിലീപ് നശിപ്പിക്കില്ല എന്നതിൽഎന്ത് ഉറപ്പാണുള്ളതെന്നും അങ്ങനെ സംഭവിച്ചാൽ ഡിജിറ്റൽ തെളിവുകൾ നഷ്ടമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. കോടതി ഇടപെട്ടതുകൊണ്ടാണ് മൊബൈൽ ഫോൺ പിടിച്ചെടുക്കാത്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Eng­lish Sum­ma­ry :Dileep­’s lawyers say they are ready to present their mobile phones in court after the arguments
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.