14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 30, 2024
October 29, 2024
October 2, 2024
August 30, 2024
August 19, 2024
August 19, 2024
August 7, 2024
July 19, 2024
July 3, 2024

ജില്ലാ ബാങ്ക് ലയനം; അംഗീകാരത്തിനുശേഷം എതിർക്കുന്നതെന്തിനെന്ന് റിസർവ് ബാങ്കിനോട് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 6, 2024 8:58 pm

കേരള ബാങ്കിൽ സംസ്ഥാനത്തെ ജില്ലാ ബാങ്കുകൾ ലയിപ്പിക്കാൻ തത്വത്തിൽ അംഗീകാരം നൽകിയിട്ട് ലയനത്തെ എതിർക്കുന്നതെന്തിനെന്ന് റിസർവ് ബാങ്കിനോടു ഹൈക്കോടതി. ഇതു സംബന്ധിച്ചു വിശദീകരണം നൽകാനും ജസ്റ്റീസ് അമിത് റാവൽ, ജസ്റ്റീസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആർബിഐക്കു നിർദേശം നൽകി. 

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവു ചോദ്യംചെയ്ത് മുൻ പ്രസിഡന്റ് യു എ ലത്തീഫ് എംഎൽഎ അടക്കം നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നാണു ഹർജിയിലെ വാദം. എന്നാൽ, കേന്ദ്ര നിയമം 2020ൽ ഭേദഗതി ചെയ്‌തെങ്കിലും 2021 ഏപ്രിൽ ഒന്നിനാണു നടപ്പിലായതെന്നും ലയനത്തിന് മൂന്നിൽ രണ്ട് പൊതുയോഗ തീരുമാനം വേണമെന്നും റിസർവ് ബാങ്ക് വിശദീകരിച്ചു. 

അതേസമയം, റിസർവ് ബാങ്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെത്തുടർന്നാണ് ലയനത്തിനു നടപടികൾ സ്വീകരിച്ചതെന്നും കേന്ദ്ര നിയമം ഭേദഗതി ചെയ്തിട്ടും റിസർവ് ബാങ്ക് ലയന നടപടികളെ എതിർത്തിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Dis­trict Bank Merg­er; High Court asks Reserve Bank what to object to after approval

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.