മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്ന മുന്നറിയിപ്പുമായി ഐഎംഎ കേരള ഘടകം. കോവിഡ് വ്യാപനത്തിൽ നിന്ന് കേരളം മുക്തരായിട്ടില്ല. അടുത്ത തരംഗം ജൂണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് ഐഎംഎ അറിയിച്ചു. നേരത്തേ, ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.
ഇതിൻ പ്രകാരം പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കില്ല. ആൾക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല. കഴിഞ്ഞ ഏഴാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകൾ കുറയുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർണായക തീരുമാനം. അതേസമയം, കേസെടുക്കില്ലെങ്കിലും ജനങ്ങൾ മാസ്ക് ധരിക്കുന്നത് തുടരണമെന്നും കോവിഡിനെതിരേ ജാഗ്രത കൈവിടാൻ പാടില്ലെന്നും കേന്ദ്രം അറിയിച്ചു.
english summary;do not remove mask; ima
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.