16 June 2024, Sunday

Related news

June 16, 2024
June 12, 2024
June 12, 2024
June 11, 2024
June 11, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 9, 2024

ആഭ്യന്തര വൈദ്യുതോല്പാദനം ഇരട്ടിയാക്കി

എവിൻ പോൾ
കൊച്ചി
May 24, 2024 9:16 pm

സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതോല്പാദനം ഇരട്ടിയാക്കി. ഇന്ന് 30. 1958 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്.
സംസ്ഥാനത്തെ ആകെ വൈദ്യുതോപയോഗത്തിന്റെ 37.76 ശതമാനവും ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ചു. മുമ്പ് പ്രതിദിനം ശരാശരി 16.8021 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. സംസ്ഥാനത്തെ ആകെ വൈദ്യുതോപയോഗം ഇന്ന് 79.9674 ദശലക്ഷം യൂണിറ്റായിരുന്നു. പുറമെ നിന്ന് 49.7717 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് എത്തിച്ചത്. ഇടുക്കി പദ്ധതിയിൽ നിന്ന് മാത്രം ശരാശരി 14.789 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. 

ന്യൂനമർദ്ദത്തെ തുടർന്ന് ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് ശക്തമായ മഴ തുരുകയാണ്. കടുത്ത വേനലിനെ തുടർന്ന് വേനൽ മഴയുടെ ലഭ്യത കുറഞ്ഞതും വൈദ്യുതോപയോഗം കുതിച്ച് ഉയർന്നതും ജലസംഭരണികളിലെ ജലശേഖരം കുത്തനെ കുറയാനിടയാക്കിയിരുന്നു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് പ്രതിദിനം ശരാശരി 13 ദശലക്ഷം യൂണിറ്റായി ഉയർന്നിട്ടുണ്ട്. 

നിലവിൽ ജലവൈദ്യുത പദ്ധതികളുള്ള എല്ലാ ജലാശയങ്ങളിലുമായി 29 ശതമാനമാണ് ജലശേഖരം. സംഭരണികളിലെല്ലാമായി 1216.587 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപപാദിപ്പിക്കാനാവശ്യമായ ജലമുണ്ട്. ഈ മാസം ഇന്ന് വരെ 137.545 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ഒഴുകിയെത്തിയെന്നാണ് കെഎസ്ഇബിയുടെ കണക്ക്. 

Eng­lish Summary:Domestic elec­tric­i­ty gen­er­a­tion doubled
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.