19 May 2024, Sunday

പിറന്നാൾ ദിനത്തിൽ വീടും വസ്തുവും നല്‍കി ദമ്പതികൾ മാതൃകയായി

Janayugom Webdesk
ചടയമംഗലം
April 10, 2022 8:57 pm

പിറന്നാൾ ദിനത്തിൽ വീടും വസ്തുവും നല്‍കി ദമ്പതികൾ മാതൃകയായി. ഇളവക്കോട് മുല്ലപ്പന്തലിൽ മുണ്ടക്കൽ തോട്ടത്തിൽ വീട്ടിൽ ജോസ് സാമുവൽ ഭാര്യ കുഞ്ഞ്കുഞ്ഞമ്മയുടെ എഴുപതാം പിറന്നാൾ ദിനത്തിലാണ് വീടും വസ്തുവും ഇല്ലാത്ത ഒരാൾക്ക് അഞ്ച് സെന്റ് വസ്തുവും വീടുംവച്ച് നൽകി മാതൃകയായത്. ഇളവക്കോട് സ്വദേശി ഷാജിക്കാണ് വീടും വസ്തുവും നല്‍കിയത്.
20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് തന്റെ വീടിനോട് ചേർന്ന് അഞ്ച് സെന്റ് വസ്തുവും, വീടും, വീട്ടിലേക്ക് ആവശ്യമായ ഫ്രിഡ്ജ്, ഗ്യാസ്, കുക്കർ അലമാര ഫർണിച്ചർ ഉൾപ്പെടെയുള്ളവ നൽകിയത്. വീടിന്റെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയൽ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, വാർഡ് മെമ്പർ ശ്രീജാകുമാരി, വിമൽ കുമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.