ഭക്ഷ്യധാന്യങ്ങളുടെ വില വർധനവ് മൂലം ദോശ, അപ്പം മാവിന്റെ വിലയിൽ മാറ്റം വരുത്തിയതായി ബാറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദോശമാവിന്റെയും അപ്പം മാവിന്റെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉഴുന്ന്, അരി എന്നിവയുടെ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തില്‍ മുൻപുള്ള വിലയിൽ ഉല്പന്നങ്ങൾ വിൽക്കുന്നത് ഭീമമായ നഷ്ടം വിളിച്ചുവരുത്തും. പലതും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വില ഓഗസ്റ്റ് ഒന്ന് മുതൽ വർധിപ്പിക്കുവാൻ അസോസിയേഷൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് രാമകൃഷ്ണന്‍ അയ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
English Summary: Dosa and Appam flour prices increased
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.