27 October 2024, Sunday
KSFE Galaxy Chits Banner 2

സ്ത്രീധന പീഡനം; രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

Janayugom Webdesk
ഹൈദരാബാദ്
May 24, 2022 12:30 pm

തെലങ്കാനയിലെ നാർക്കെറ്റ്പ്പളളിയില്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി യുവതി തൂങ്ങി മരിച്ചു. ഇന്നലെ വൈകിട്ടാണ് സ്ത്രീ മകനെ കൊലപ്പെടുത്തി പിന്നാലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ലസ്യ എന്ന യുവതിയും മകനുമാണ് മരിച്ചത്.

മകനെ കൊലപ്പെടുത്തി യുവതി ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ യുവതിയെ പിന്തിപ്പിക്കാനും വാതിൽ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലസ്യയുടെ ഭർത്താവ് നരേഷ് കഴിഞ്ഞ മൂന്ന് വർഷക്കാലമായി സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരിൽ യുവതിയേയും മകനേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി അയൽക്കാർ പറഞ്ഞു. ഇത് സഹിക്കവയ്യാതെയാണ് ലസ്യ മകനെക്കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് വിവരം. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാർക്കെറ്റ്പ്പള്ളി സിഐ ശിവരാമ റെഡ്ഡി അറിയിച്ചു.

Eng­lish summary;Dowry harass­ment; Woman com­mits sui­cide by killing two-year-old son

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.