7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 29, 2024
September 12, 2024
June 2, 2024
May 30, 2024
February 2, 2024
December 25, 2023
December 24, 2023
October 5, 2023
October 5, 2023
September 18, 2023

വെള്ളക്കെട്ടിൽ കുടുങ്ങിയ നായയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്; വീഡിയോ

Janayugom Webdesk
ചണ്ഡീഗഢ്
July 13, 2023 1:16 pm

വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ നായയെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്. ചണ്ഡീഗഢിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ടുപോയ നായയെയാണ് യുവാവ് രക്ഷപ്പെടുത്തിയത്. കനത്ത വെള്ളമൊഴുക്ക് കാരണം ഖുദാ ലാഹോർ പാലത്തിനടിയിൽ കുടുങ്ങിയ നായയെ ചണ്ഡീഗഢ് പൊലീസ് ടീമിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കിടയിലാണ് രക്ഷപ്പെടുത്തിയത്.

ചണ്ഡീഗഢ് പൊലീസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. എല്ലാവരും നമുക്ക് പ്രധാനപ്പെട്ടവരാണ്, മാറ്റം നമ്മളിൽ തുടങ്ങാം തുടങ്ങിയ അടിക്കുറിപ്പുകളും ചേർത്തായിരുന്നു വീഡിയോ പങ്കുവെച്ചത്.

പാലത്തിനടിയിലൂടെ കുത്തിയൊലിച്ചൊഴുകുന്ന വെള്ളക്കെട്ട് വകവയ്ക്കാതെയാണ് മറുകരയിൽ നിന്ന നായയെ രക്ഷിക്കാൻ യുവാവ് തയ്യാറായത്. തുടർന്ന് പാലത്തിൽ നിന്നും നായ അകപ്പെട്ടുപോയ മറുകരയിലേക്ക് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ വലിയ ഏണി ഇറക്കിവെച്ചാണ് നായയെ രക്ഷിച്ചെടുത്തത്.

Eng­lish Sum­ma­ry: Dra­mat­ic Video Shows Man Risk­ing His Life To Res­cue Dog Stuck In Rag­ing Waters
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.