23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 19, 2025
April 17, 2025
April 17, 2025
April 12, 2025
April 10, 2025
April 10, 2025

മദ്യ ലഹരിയില്‍ വാഹനം ഓടിച്ചു; വഴിയരികിലുള്ളവരെ ഇടിച്ചുതെറിപ്പിച്ച് യുവതി

Janayugom Webdesk
ഹൈദരാബ്
January 28, 2022 3:41 pm

മദ്യലഹരിയില്‍ വാഹനം ഓടിച്ച സ്ത്രീ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ഹൈദരാബാദിലെ ഷംഷാബാദിൽ ആണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീയെ റോഡിൽ മൂന്ന് പേരെ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഔട്ട് റിങ് റോഡില്‍ നിന്ന് കാര്‍ ഷംഷാബാദിലേക്ക് പോകുവുകയായിരുന്നു. നാട്ടുകാർ ചേര്‍ന്ന് കാർ തടഞ്ഞു നിർത്തി തുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടി.

മെഴ്‌സിഡസ് ബെൻസ് സിഎൽഎ ഓടിച്ചാണ് യുവതി എത്തിയത്. യുവതി മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച് അമിതവേഗതയിൽ പാഞ്ഞ വാഹനം പിന്നീട് നാട്ടുകാർ പിന്നീട് മുന്നോട്ടുപോകാതെ തടഞ്ഞു. സംഭവസ്ഥലത്ത് നാട്ടുകാരും വാഹനത്തില്‍ ഉണ്ടായിരുന്നവരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസമയത്ത് യുവതിക്കൊപ്പം ഒരാൾ യാത്ര ചെയ്‍തിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ENGLISH SUMMARY:Drove under the influ­ence of alco­hol; The young woman knocked down the peo­ple on the side of the road
You may also like this vdie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.