26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 19, 2025
April 17, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025

സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ കോളജില്‍ മയക്കുമരുന്ന് വിതരണം; സംഘത്തെ പിടികൂടാനാകാതെ പൊലീസ്, വീഡിയോ

Janayugom Webdesk
ജയ്‍പുര്‍
August 16, 2022 7:16 pm

75-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് ശേഷം സര്‍ക്കാര്‍ സ്കൂളില്‍ മയക്കുമരുന്ന് വിതരണം. രാജസ്ഥാനിലെ ബാർമറിലെ ഗുഡമലാനി പ്രദേശത്തെ സർക്കാർ സ്‌കൂളിലാണ് സംഭവം. സ്വാതന്ത്ര്യാദിനാഘോഷത്തിന് ശേഷം സ്കൂളിലെത്തിയ 12 അംഗസംഘമാണ് മയക്കുമരുന്ന് വിതരണം ചെയ്തത്. കറുപ്പ്, പോപ്പി ഉള്‍പ്പെടെയുള്ള നിരോധിത ഉല്‍പ്പന്നങ്ങളാണ് ഇവര്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

team

സ്കൂള്‍ കോമ്പൗണ്ടിനുള്ളിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേസമയം സംഭവം അറിഞ്ഞ് അധ്യാപകർ സ്‌കൂളിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തില്‍ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Drug Dis­tri­b­u­tion in Govt Col­lege on Inde­pen­dence Day

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.