7 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 10, 2024
July 24, 2024
July 23, 2024
July 17, 2024
July 6, 2024
July 6, 2024
June 2, 2024
May 26, 2024
May 11, 2024
May 6, 2024

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 350 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

Janayugom Webdesk
അഹമ്മദാബാദ്
October 8, 2022 11:36 am

ഗുജാറത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയില്‍. ബോട്ടിലുണ്ടായിരുന്ന ആറ് പേരെ പിടികൂടി. വിപണിയില്‍ 350 കോടി രൂപ വില വരുന്ന ഹെറോയിനാണ് അധികൃതര്‍ പിടിച്ചെടുത്തത്. തീരസംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇന്നു പുലര്‍ച്ചെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ നിന്ന് ബോട്ട് പിടിച്ചെടുത്ത്. അല്‍ സാഗര്‍ എന്ന ബോട്ടാണ് പിടികൂടിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ആറാമത്തെ തവണയാണ് മയക്കുമരുന്നുകളുമായി പാകിസ്ഥാന്‍ ബോട്ട് രാജ്യത്ത് പിടികൂടുന്നത്. നേരത്തെ സെപ്റ്റംബര്‍ 14ന് പാക് ബോട്ടില്‍ നിന്ന് 200 കോടിയോളം രൂപ വിലമതിക്കുന്ന 40 കിലോ ലഹരിമരുന്ന് പിടികൂടിയിരുന്നു.

Eng­lish Summary:drug hunt in Gujarat; Pak boat caught with hero­in worth 350 crores
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.