24 December 2024, Tuesday
KSFE Galaxy Chits Banner 2

ലഹരിപ്പാര്‍ട്ടി: കീര്‍മാണി മനോജും സംഘവും പിടിയിലായി

Janayugom Webdesk
വ​യ​നാ​ട്
January 11, 2022 10:26 am

ടി ​പി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി കി​ർ​മാ​ണി മ​നോ​ജും സംഘവും ലഹരി പാര്‍ട്ടി നടത്തിയതിനെത്തുടര്‍ന്ന് കസ്റ്റഡിയില്‍. മനോജ് ഉള്‍പ്പെടെ 15 പേരെയാണ് വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. എം​ഡി​എം​എ, ക​ഞ്ചാ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ൾ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. വ​യ​നാ​ട് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. ടി.​പി. വ​ധ​ക്കേ​സി​ൽ പ​രോ​ൾ ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​താ​ണ് കി​ർ​മാ​ണി മ​നോ​ജ്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് റി​സോ​ർ​ട്ടി​ൽ ഷാ​ഡോ പോ​ലീ​സി​നെ വിന്യസിച്ചിരുന്നു.

Eng­lish Sum­ma­ry: Drug Par­ty; Kir­mani Manoj and his gang arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.