ഇ ചന്ദ്രശേഖരൻ നായർ കാലത്തിനു മുമ്പേ സഞ്ചരിച്ച ഭരണാധികാരിയും ദീർഘദർശിയായ നേതാവുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സഹകരണ മേഖലയിലും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലും അദ്ദേഹം നടത്തിയത് വിപ്ലവകരമായ കുതിപ്പാണ്. മാവേലി മന്ത്രിയെന്ന ഒറ്റ പേരിൽ അദ്ദേഹത്തിന്റെ ജനകീയത മനസിലാക്കാൻ കഴിയുമെന്നും കാനം പറഞ്ഞു. കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ഇ ചന്ദ്രശേഖരൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ കെട്ടിപ്പടുക്കുവാൻ തന്റെ ഇച്ഛാശക്തിയും കഴിവും പൂർണമായി ഉപയോഗിച്ച് അദ്ദേഹം നടപ്പാക്കിയ പദ്ധതികളാണ് ഇന്നും മേഖലയുടെ നട്ടെല്ല്. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച് പൊതുപ്രവർത്തനരംഗത്ത് ഉദാത്തമായ മാതൃകയായിരുന്നു അദ്ദേഹമെന്നും കാനം പറഞ്ഞു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ഇന്ദുശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആർ ചന്ദ്രമോഹനൻ, ആർ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ, അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. സാം കെ ഡാനിയേൽ, അഡ്വ. എം എസ് താര, സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ മന്മഥൻ നായർ, ജി ആർ രാജീവൻ, മണ്ഡലം സെക്രട്ടറിമാരായ എ എസ് ഷാജി, ആർ മുരളീധരൻ, ഹരി വി നായർ, എം നൗഷാദ് എന്നിവർ സംസാരിച്ചു.
English Summary:E Chandrasekharan Nair A ruler who traveled before time : Kanam Rajendran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.