23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
November 6, 2024
September 21, 2024
September 5, 2024
August 22, 2024
August 17, 2024
March 25, 2024
March 20, 2024
March 12, 2024

കേരള ഹൈക്കോടതിയില്‍ ഇനിമുതല്‍ ഇ‑ഫയലിങ്

Janayugom Webdesk
കൊച്ചി
January 1, 2022 2:59 pm

കേരള ഹൈക്കോടതിയില്‍ കേസ് ഫയലിങ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്. ഇ‑ഫയലിങ് ഇന്നുമുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി.

ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഹര്‍ജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അടുത്ത ഘട്ടത്തില്‍ കീഴ്ക്കോടതികളിലും ഇ‑ഫയലിംഗ് സംവിധാനം നടപ്പിലാക്കും. ഹൈക്കോടതിയില്‍ ഇ‑ഫയലിങ് സംവിധാനം വരുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടലാസ് രഹിത കോടതി മുറികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.

കടലാസ് രഹിത കോടതി എന്ന ആശയം നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കും. കേരളം ഈ നടപടിയിലൂടെ രാജ്യത്തിന് മാതൃകയായതുപോലെ എല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ ‚സംവിധാനത്തിലൂടെ മാതൃകയാവുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇ‑സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

eng­lish sum­ma­ry; E‑Filing in Ker­ala High Court from now on

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.