19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024

ഇ ജെ ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി

Janayugom Webdesk
കൽപറ്റ
September 17, 2022 11:05 pm

സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി ഇ ജെ ബാബുവിനെ തെരഞ്ഞെടുത്തു. മൂന്നുദിവസമായി നടന്നുവന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പതിറ്റാണ്ടുകളായി ജില്ലയിലെ പൊതുപ്രവർത്തനത്തിൽ സജീവമാണ്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, മാനന്തവാടി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിരവധി തവണ ജനപ്രതിനിധിയായിട്ടുണ്ട്. കബനി നദിയിലെ ജലം പൂർണമായി ഉപയോഗിക്കാൻ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ നടപ്പാക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാലായിരം എംസിഎം ജലം സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുകയാണ്. ഇതിൽ ജില്ലയ്ക്ക് അവകാശപ്പെട്ട 21 ടിഎംസി ജലം ഉപയോഗിക്കാൻ സാധിക്കുന്നില്ല. നദീതീരങ്ങളിൽ വൈദ്യുതി എത്താത്തതാണ് ഇതിന് കാരണം. ത്രീ ഫേസ് ലൈൻ ലഭ്യമാക്കാനുളള നടപടികൾ സ്വീകരിക്കണം. വൈദ്യുതി സംവിധാനം ലഭ്യമാകുന്നതോടെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ നടപ്പാക്കി ജലം വയനാട്ടിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

 

Eng­lish Sam­mury: E J Babu cpi wayanad wayanad dis­trict coun­cil secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.