27 July 2024, Saturday
KSFE Galaxy Chits Banner 2

നേപ്പാളില്‍ ഭൂചലനം; ആറുപേര്‍ മ രിച്ചു

Janayugom Webdesk
കാഠ്മണ്ഡു
November 9, 2022 8:43 am

ഇന്ത്യാനേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. ഭൂചലനത്തില്‍ നേപ്പാളിലെ ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണാണ് ആറുപേര്‍ മരിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും തുടര്‍ ചലനങ്ങള്‍ക്ക് കാരണമായി. ഡല്‍ഹിയിലാണ് ഇന്ത്യയില്‍ തുടര്‍ചലനം രേഖപ്പെടുത്തിയത്. ഇതില്‍ ആളപായമില്ല.
ബുധനാഴ്ച പുലര്‍ച്ചെ 1.58ഓടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 കിമീ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതാണ് ഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനം വരാന്‍ ഇടയാക്കിയത്. ഡല്‍ഹിയ്ക്ക് പുറമെ നോയിഡയിലും ഗാസിയാബാദിലും ഗുരുഗ്രാമിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയും ഇവിടെ ഭൂചലനം ഉണ്ടായിരുന്നു. 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലമായിരുന്നു അനുഭവപ്പെട്ടത്. 

Eng­lish Sum­ma­ry: Earth­quake in Nepal; Six peo­ple di ed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.