തമിഴ്‌നാട്ടിൽ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഇന്ന് പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്‌കെയിലിൽ 3.6 തീവ്രതയാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്.
വെല്ലൂരിൽ നിന്ന് 59 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് എൻസിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.പുലർച്ചെ 4.17ന് 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ് റിപ്പോർട്ട്. ആളപായമോ മരണമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.
Earthquake of Magnitude:3.6, Occurred on 29-11-2021, 04:17:22 IST, Lat: 12.78 & Long: 78.60, Depth: 25 Km ‚Location: 59km WSW of Vellore, Tamil Nadu, India for more information download the BhooKamp App https://t.co/KOiI6NaabC@ndmaindia @Indiametdept pic.twitter.com/mNWLFW6g5u
— National Center for Seismology (@NCS_Earthquake) November 28, 2021
കനത്ത മഴയെ തുടർന്ന് വെല്ലൂർ അതീവ ജാഗ്രതയിലാണ്. ജില്ലയിലെ ഭൂരിഭാഗം ജലാശയങ്ങളും പൂർണ ശേഷിയിലെത്തി. ഈ സാഹചര്യത്തിൽ വെല്ലൂർ, തമിഴ്‌നാട്ടിലെ റാണിപ്പേട്ട്, തിരുപ്പത്തൂർ ജില്ലകളിൽ പാലാർ നദി, ചെക്ക് ഡാമുകൾ, ലോ ലെവൽ പാലങ്ങൾ എന്നിവ കടക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി.
english summary;earthquake in Tamilnadu
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.